കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് ഞാന്‍, മെട്രോയിൽ അതിക്രമിച്ച് കയറിയതല്ല: കുമ്മനം
മെട്രോയിൽ അതിക്രമിച്ച് കയറിയതല്ല: കുമ്മനം
കൊച്ചി മെട്രോയില്‍ താന്‍ യാത്ര ചെയ്‌തതിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഞാന്‍ മെട്രോയിൽ അതിക്രമിച്ച് കയറിയെന്ന ആരോപണം തെറ്റാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ് താനെന്നും കുമ്മനം പറഞ്ഞു.
ഞാന്‍ മെട്രോയില്‍ സഞ്ചരിക്കുമെന്ന കാര്യം അഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസാണ് തന്റെ പേര് മെട്രോ യാത്രയിൽ ഉൾപ്പെടുത്തിയത്. മുഴുവൻ സുരക്ഷ ഉദ്യോഗസ്ഥർക്കും യാത്രയെ സംബന്ധിച്ച് അറിവുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
മെട്രോയില്‍ സഞ്ചരിക്കുമെന്ന കാര്യം മുഴുവൻ സുരക്ഷ ഉദ്യോഗസ്ഥർക്കും അറിയാവുന്നതാണ്. കേരള പൊലീസാണ് തനിക്ക് സഞ്ചരിക്കാനുള്ള വാഹനം നൽകിയത്. വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കുമ്മനം പറഞ്ഞു.