Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദിക്കൊപ്പം മെട്രോയില്‍ കയറിയ കുമ്മനത്തെ പിണറായി ‘വെട്ടി’ കളഞ്ഞു

മോദിക്കൊപ്പം മെട്രോയില്‍ കയറിയ കുമ്മനത്തെ പിണറായി ‘വെട്ടി’ കളഞ്ഞു

pinarayi vijayan
കൊച്ചി , ശനി, 17 ജൂണ്‍ 2017 (15:40 IST)
കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മെട്രോയിൽ കയറിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം ശക്തമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് വൈറലാകുന്നു.

കുമ്മനം രാജശേഖരനെ ക്രോപ്പ് ചെയ്‌തു ഒഴിവാക്കിയാണ് മെട്രോയിലെ യാത്രയുടെ ഫോട്ടോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഇടതും വലതുമായാണ് നാല് പേർ ഇരുന്നത്. വലതു വശത്ത് മുഖ്യമന്ത്രിയും കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവും സ്ഥാനം പിടിച്ചു. ഇടത് വശത്ത് ഗവർണർ പി സദാശിവത്തിന് സമീപമായി കുമ്മനത്തിനും സീറ്റ് ലഭിച്ചു.

എന്നാൽ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ ചിത്രം പ്രത്യക്ഷപ്പെട്ടപ്പോൾ ഭംഗിയായി കുമ്മനത് ഒഴിവാക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരണസംഖ്യ ഉയരുന്നു; പനിയെ തടഞ്ഞുനിര്‍ത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്