പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത് ക്രൂരമായ ലൈംഗിക പീഡനത്തിനിടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ വീടിനുള്ളില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ വീടിനുള്ളില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‍. ഡല്‍ഹിയിലെ നിര്‍ഭയ സംഭവുമായി താരതമ്യപ്പെടുത്താവുന്ന രീതിയിലാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചതിനാല്‍ കുടല്‍ മാല മുറിഞ്ഞ് കുടല്‍ പുറത്ത് വന്ന നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൊലയാളിയെ കണ്ടെത്താന്‍ പൊലീസ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. തെരുവോരത്ത് താമസിക്കുന്ന കുടുംബത്തിലായത് കൊണ്ടും ജിഷയ്ക്ക് ബന്ധുക്കള്‍ ഇല്ലാത്തത് കൊണ്ടും രാഷ്ട്രീയപാര്‍ട്ടികളോ പൊതുപ്രവര്‍ത്തകരോ വിഷയത്തില്‍ ഇടപ്പെടുന്നില്ല. ജിഷ പഠിച്ചിരുന്ന എറണാകുളം ഗവ. ലോ കോളേജിലെ ചില അധ്യാപകരും സഹപാഠികളും മാത്രമാണ് ജിഷയുടെ കൊലയാളിയെ കണ്ടെത്തണമെന്ന ആവശ്യവുമായി ഇപ്പോള്‍ രംഗത്തുള്ളത്.
മുപ്പതോളം മുറിവുകളാണ് ജിഷയുടെ ശരീരത്തിലുണ്ടായിരുന്നത്. നെഞ്ചത്ത് രണ്ട് ഭാഗത്ത് കത്തി ആഴത്തില്‍ കുത്തിയിറക്കിയിട്ടുണ്ട്. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ ജിഷയെ കണ്ടെത്തിയത്. ജിഷയുടെ അമ്മ രാജേശ്വരി രാത്രി എട്ട് മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ജിഷ മരിച്ച് കിടക്കുന്നത് കണ്ടത്. മരണപെട്ട ജിഷയുടെ കഴുത്തിലും, തലക്കും മാരകമായ മുറിവേറ്റിരുന്നതായും അടിവയറില്‍ ഏറ്റ മര്‍ദ്ദനത്തിന്റെ അഘാതത്തില്‍ വന്‍കുടലിനു മുറിവു പറ്റിയതായും പൊലീസ് പറഞ്ഞു.