Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയത സംഭവം; നിർദേശം നൽകിയിട്ടില്ലെന്ന് ജില്ലാ ജഡ്ജി, പിന്നീട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി

മാധ്യമപ്രവർത്തകരെ തടയാൻ നിർദേശം നൽകിയിട്ടില്ലെന്ന് ജില്ലാ ജഡ്ജി

മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയത സംഭവം; നിർദേശം നൽകിയിട്ടില്ലെന്ന് ജില്ലാ ജഡ്ജി,   പിന്നീട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി
കോഴിക്കോട് , ശനി, 30 ജൂലൈ 2016 (12:35 IST)
കോഴിക്കോട് ജില്ലാ കോടതിയിൽ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയത് സംഭവത്തിൽ വിശദീകരണവുമായി ബന്ധപ്പെട്ട് ജില്ലാ ജഡ്ജി രംഗത്ത്. മാധ്യമപ്രവർത്തകരെ തടയാൻ നിർദ്രേശം നൽകിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ ജഡ്ജി വിശദീകരണം നൽകി. ഹൈക്കോടതി രജിസ്ട്രാറിനാണ് ജില്ലാ ജഡ്ജി വിശദീകരണം നൽകിയത്. അതേസയം സംഭവത്തിൽ പിന്നീട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
 
മാധ്യമങ്ങളെ തടയാനോ അറസ്റ്റ് ചെയ്യാനോ നിർദേശം നൽകിയിട്ടില്ല. കോടതിയിൽ സുരക്ഷ ശക്തമാക്കാൻ മാത്രമാണ് നിർദേശം നൽകിയത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കോടതിയിൽ നടക്കുന്ന നടക്കുന്ന സംഭവങ്ങളുടെ വിശദീകരണം നൽകാനും അറിയിച്ചുവെന്നും അദ്ദേഹം ഫോൺ വഴി ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് അറിയിച്ചത്. മാവോയിസ്റ്റ് രൂപേഷിനെ കോടതിയിൽ കൊണ്ടുവരുന്ന സാഹചര്യത്തിൽ അക്രമം ഉണ്ടാകാമെന്ന് കരുതിയാണ് സുരക്ഷ നൽകാൻ നിർദേശം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് ഹൈകോടതിയുമായ ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിക്കുന്നത്.
 
ഇന്നു രാവിലെയായിരുന്നു കോഴിക്കോട് ജില്ലാ കോടതിയിൽ നാടകീയമായ സംഭവം നടന്നത്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കോടതിയിലേക്ക് അതിക്രമിച്ച് കയറിയെന്നാരോപിച്ചായിരുന്നു എസ് ഐ ബിമോദിന്റെ നേതൃത്വത്തിലുള്ള മൂന്ന് പൊലീസുകാർ ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോസ്റ്റ് മാസ്റ്ററെ മര്‍ദ്ദിച്ച് പതിനായിരം രൂപ കവര്‍ന്നു; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്