എറണാകുളം ജില്ല കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്
എറണാകുളം ജില്ല കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്
മാധ്യമപ്രവര്‍ത്തകര്‍ക്ക് വീണ്ടും കോടതിയില്‍ വിലക്ക്. എറണാകുളം ജില്ല കോടതിയില്‍ പ്രവേശിക്കുന്നതില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകരെ വിലക്കിയത്. ഐ എസ് റിക്രൂട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് ആര്‍ഷിദ് ഖുറേഷിയെ ഹാജരാക്കിയപ്പോഴാണ് പൊലീസ് കമ്മീഷണര്‍ എം പി ദിനേശ് മാധ്യമപ്രവര്‍ത്തകരെ വിലക്കിയത്.
മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ പ്രവേശിച്ചാല്‍ പ്രശ്നമുണ്ടാകുമെന്ന് അഭിഭാഷകര്‍ അറിയിച്ചതായും കൂടാതെ, സര്‍ക്കാര്‍ അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ് വിലക്കുന്നതെന്നും പൊലീസ് കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. പൊലീസ് കമ്മീഷണറുടെ അറിയിപ്പിനെ തുടര്‍ന്ന് മാധ്യപ്രവര്‍ത്തകര്‍ കോടതി പരിസരത്തു നിന്ന് മടങ്ങിപ്പോയി.