Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചുത്രേസ്യാ വധക്കേസ്: പ്രതികള്‍ക്ക് 31 വര്‍ഷം കഠിനത്തടവ്

വിവാദമായ കൊച്ചുത്രേസ്യാ വധക്കേസിലെ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി 31 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. ചിയ്യാരം മണികണ്ഠേശ്വരം പറമ്പന്‍ ലോനയുടെ ഭാര്യ കൊച്ചുത്രേസ്യയെ 2013 ജൂലൈ എട്ടാം തീയതി കൊലപ്പെടു

കൊച്ചുത്രേസ്യാ വധക്കേസ്: പ്രതികള്‍ക്ക് 31 വര്‍ഷം കഠിനത്തടവ്
തൃശൂര് , ഞായര്‍, 3 ജൂലൈ 2016 (17:18 IST)
വിവാദമായ കൊച്ചുത്രേസ്യാ വധക്കേസിലെ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി 31 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. ചിയ്യാരം മണികണ്ഠേശ്വരം പറമ്പന്‍ ലോനയുടെ ഭാര്യ കൊച്ചുത്രേസ്യയെ 2013 ജൂലൈ എട്ടാം തീയതി കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ വിധിച്ചത്.
 
പൊന്നൂക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന കരുമറ്റത്തില്‍ സുധി (34), അഞ്ചേരി മേലിട്ട വീട്ടില്‍ ലത (48) എന്നിവരാണു കൊച്ചുത്രേസ്യയെ കൊലപ്പെടുത്തിയത്. കേസിലെ സുധി എന്നയാള്‍ക്കൊപ്പം ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞ ലത ഒരുമിച്ചു താമസിച്ചിരുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യാനായിരുന്നു വയോധികയായ കൊച്ചുത്രേസ്യയെ ഇവര്‍ വാടക വീട്ടില്‍ കൊണ്ടുവന്ന് കഴുത്തികയറിട്ടു മുറിക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. ഇവരുടെ ഒരു ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം മൃതദേഹം വീട്ടിനു പുറകുവശത്തെ സെപ്റ്റിക് ടാങ്കില്‍ തള്ളി സ്ലാബ് സിമന്‍റിട്ട് ഉറപ്പിക്കുകയും ചെയ്തു.
 
കൊച്ചുത്രേസ്യയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണം എങ്ങുമെത്തില്ല. തുടര്‍ന്ന് ഡി.വൈ.എസ്.പി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ഇരുവരും ചേര്‍ന്ന് മുമ്പ് ഒല്ലൂരിലെ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസിലും പ്രതികളാണ്. തൃശൂര്‍ നാലാം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍റ് സെഷന്‍സ് ജഡ്ജി ആര്‍.വിനായകറാവുവാണ് ശിക്ഷ വിധിച്ചത്. 31 വര്‍ഷം കഠിനത്തടവിനൊപ്പം കാല്‍ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണമെന്നാണു ശിക്ഷ.   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍