Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചുവേളി ഇനിമുതല്‍ തിരുവനന്തപുരം നോര്‍ത്ത്, നേമം സൗത്ത്; റെയില്‍വെ സ്റ്റേഷനുകളുടെ പേരുമാറ്റം നിലവില്‍ വന്നു

കൊച്ചുവേളിയില്‍ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവില്‍ ഒരുപാട് ദീര്‍ഘദൂര ട്രെയിനുകളുണ്ട്

Kochuveli Station

രേണുക വേണു

, ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (09:48 IST)
Kochuveli Station

തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയില്‍വെ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവില്‍ വന്നു. കൊച്ചുവേളി ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്തെന്നും നേമം സ്റ്റേഷന്‍ തിരുവനന്തപുരം സൗത്തെന്നും ആയിരിക്കും അറിയപ്പെടുക. സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. 
 
തിരുവനന്തപുരം സെന്‍ട്രല്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേര് മാറ്റിയത്. 
 
കൊച്ചുവേളിയില്‍ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവില്‍ ഒരുപാട് ദീര്‍ഘദൂര ട്രെയിനുകളുണ്ട്. പക്ഷേ മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഈ സ്റ്റേഷന്‍ പരിചിതമല്ല. സ്റ്റേഷനുകളുടെ പേരുകള്‍ക്കൊപ്പം തിരുവനന്തപുരം എന്ന് വരുന്നതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ എത്തിച്ചേരാനുള്ള സാധ്യത വര്‍ധിക്കും. നേമത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെന്‍ട്രല്‍ സ്റ്റേഷനെ തന്നെയാണ്. ഈ തിരക്ക് ഒഴിവാക്കാന്‍ സ്‌റ്റേഷനുകളുടെ പേരുമാറ്റം നിലവില്‍ വന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്റ്റേഷനുകള്‍ നവീകരിക്കുകയും കൂടുതല്‍ ട്രെയിനുകള്‍ എത്താനുള്ള സൗകര്യമൊരുക്കുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: വടക്കോട്ട് മഴ കനക്കും; തിരുവനന്തപുരം, കൊല്ലം തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ ജാഗ്രത