എതു മതത്തിന്റെ പേരിലായാലും തീവ്രവാദത്തെ അടിച്ചമര്‍ത്തുമെന്ന് കൊടിയേരി; കേരളത്തില്‍ കലാപം ഉയർത്തി വിടാന്‍ അമിത് ഷാ ശ്രമിക്കുന്നു
ജിഹാദികളുടെ നാടാണെന്നു തെളിയിക്കൂ; ബിജെപിയെ വെല്ലുവിളിച്ചു കോടിയേരി
Publish Date: Tue, 03 Oct 2017 (20:17 IST)
Updated Date: Tue, 03 Oct 2017 (20:19 IST)
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. അനാവശ്യമായ ആരോപണങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് കലാപം ഉയർത്തി വിടാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്നും അതിനുവേണ്ടി മാത്രമാണ് ജനരക്ഷായാത്ര എന്ന പേരിൽ അമിത് ഷായും കുമ്മനം രാജശേഖരനും ഒരുങ്ങി പുറപ്പെട്ടിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
കേരളം ജിഹാദികളുടെ നാടാണെന്ന തരത്തിലുള്ള ആരോപണം തെളിയിക്കാനും കൊടിയേരി ബിജെപിയെ വെല്ലുവിളിച്ചു. എതു മതത്തിന്റെ പേരിലായാലും തീവ്രവാദത്തിനെതിരെ കേരളം ശക്തമായ നടപടി സ്വീകരിക്കും. അതില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. കേരള സർക്കാരിനെ ആർഎസ്എസും കേന്ദ്രവും ആശങ്കയോടെയാണ് കാണുന്നത്.
കേരളം ജിഹാദികളുടെ നാടെന്നുള്ള പ്രചാരണം തെളിയിക്കാൻ ആർഎസ്എസിനെ വെല്ലുവിളിക്കുകയാണെന്നും കൊടിയേരി പറഞ്ഞു. സംസ്ഥാനത്തുള്ള ബിജെപി നേതാക്കളുടെ മുഖം വികൃതമായതുകൊണ്ടാണ് പുറത്തുനിന്നുള്ള ചില നേതാക്കളെ ഇറക്കി ജാഥ നടത്തുത്തേണ്ടിവരുന്നതെന്നും കൊടിയേരി പരിഹസിച്ചു.