പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി വരാന്തയില്‍ മൈക്ക് വെച്ച് പ്രസംഗിച്ചു; കണ്ണൂര്‍ ജില്ല സെക്രട്ടറിയുടെ നടപടിയെ ശാസിച്ച് സി പി എം നേതൃത്വം
കണ്ണൂര്‍ ജില്ല സെക്രട്ടറിയുടെ നടപടിയെ ശാസിച്ച് സി പി എം നേതൃത്വം
പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെ ശാസിച്ച് സി പി എം നേതൃത്വം. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ് ജയരാജന്റെ നടപടിക്കെതിരെ രംഗത്തുവന്നത്. ഞായറാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സി പി എം സംസ്ഥാനസമിതി യോഗത്തിനിടയിലായിരുന്നു ശാസന.
പൊലീസ് സ്റ്റേഷന്‍ അതിക്രമിച്ചുകയറി വരാന്തയില്‍ മൈക്ക് വെച്ചു പ്രസംഗിച്ച ജയരാജന്റെ നടപടിയാണ് ശാസനയ്ക്ക് വിധേയമായത്. ബി എം എസ് പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ നന്ദകുമാറിനെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. പൊലീസിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് സി പി എം മാര്‍ച്ച് നടത്തിയത്.
ഈ മാര്‍ച്ചിനിടയില്‍ പാര്‍ട്ടി ജില്ല സെക്രട്ടറി പി ജയരാജന്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കയറുകയും സ്റ്റേഷന്‍ വരാന്തയില്‍ മൈക്ക് വെച്ച് സംസാരിക്കുകയുമായിരുന്നു.