Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുമ്മനത്തിന്റെ പരാമർശത്തോട് യോജിക്കാന്‍ കഴിയില്ല; വിഎസിന് അര്‍ഹതയുള്ളതിനാലാണ് പദവി നല്‍കിയത് - കോടിയേരി

വിഷയത്തിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

kodiyeri balakrishnan
തിരുവനന്തപുരം , വെള്ളി, 5 ഓഗസ്റ്റ് 2016 (20:38 IST)
വിഎസ് അച്യുതാനന്ദന് നൽകിയ പദവിയെ ചൊല്ലിയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്ത്. അർഹതയുള്ളതുകൊണ്ടാണ് വിഎസിന് ഭരണപരിഷ്‌കാര കമ്മീഷൻ പദവി നല്‍കിയത്. വിഷയത്തിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

വിഎസിന്റെ പദവിക്കെതിരായ വിമർശനങ്ങൾ അസ്ഥാനത്തുള്ളതാണ്. ഭരണപരിഷ്‌കാര കമ്മീഷൻ പദവി ധൂർത്തോ അധിക ചെലവോ അല്ല. പദവി വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നടത്തിയ പരാമർശത്തോടെ യോജിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വിമർശനങ്ങൾ അസ്ഥാനത്തുള്ളതാണെന്നും കോടിയേരി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹെല്‍‌മറ്റ് ധരിച്ചില്ല; കൊല്ലത്ത് പൊലീസ് യുവാവിന്റെ തലയ്‌ക്കടിച്ചു - യുവാവിന് പരുക്ക്