Kodiyeri Balakrishnan: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും
പുതിയ ആളെ സംസ്ഥാന സെക്രട്ടറിയായി തീരുമാനിക്കും
Kodiyeri Balakrishnan: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി ബാലകൃഷ്ണന്‍ രാജിവയ്ക്കും. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് കോടിയേരി തല്‍സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ ആലോചിക്കുന്നത്. പാര്‍ട്ടിയെ ഇക്കാര്യം അറിയിച്ചതായാണ് സൂചന. പുതിയ ആളെ സംസ്ഥാന സെക്രട്ടറിയായി തീരുമാനിക്കും. ആക്ടിങ് സെക്രട്ടറി എന്ന നിലയിലല്ല മുഴുവന്‍ സമയ സെക്രട്ടറി എന്ന നിലയിലാകും ഇനി പുതിയ ആളെ നിയമിക്കുക. കോടിയേരി വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാനും സാധ്യതയുണ്ട്.