കോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. തുടര്‍ച്ചയായി മൂന്ന് ജനറല്‍ സെക്രട്ടറിമാരാണ് കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയത്. കെപിസിസിയുടെ അവസ്ഥ ഉപ്പുചാക്ക് വെള്ളത്തിലിട്ടപോലെയായെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ വരുന്ന എല്ലാവര്‍ക്കും പ്രവേശനം നല്‍കില്ലെന്നും കോടിയേരി പറഞ്ഞു.
കെപി അനില്‍ കുമാറിന് പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാറും ഇന്ന് പാര്‍ട്ടി വിട്ടു. രാജി കത്ത് AlCC ക്കും KPCC ക്കും അയച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്നാണ് സൂചന. രണ്ടര വര്‍ഷത്തോളമായി കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു.