Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷേത്രവളപ്പില്‍ ആയുധ പരിശീലനം തുടര്‍ന്നാല്‍ സിപിഎം തടയും, അത് തടയാന്‍ ആര്‍എസ്എസിന് സാധിക്കില്ല - ആഞ്ഞടിച്ച് കോടിയേരി

ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം ആർഎസ്എസ് തുടർന്നാൽ സിപിഎം തടയും: കോടിയേരി

kodiyeri balakrishnan
പത്തനംത്തിട്ട , ശനി, 3 സെപ്‌റ്റംബര്‍ 2016 (19:29 IST)
ക്ഷേത്രവളപ്പില്‍ ആയുധ പരിശീലനം നടത്തുന്നത് ആർഎസ്എസ് തുടർന്നാൽ പാർട്ടി സംവിധാനമുപയോഗിച്ച് തടയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അമ്പലങ്ങളിൽ ശാഖകൾ തുടർന്നാൽ സിപിഎമ്മിന്റെ റെഡ് വാളണ്ടിയർമാർ തടയും. ഇതിനായി റെഡ്‌ വാളണ്ടിയർമാർക്ക് പരിശീലനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് ആയുധ പരിശീലനം തുടർന്നാൽ സിപിഎമ്മിന്റെ റെഡ് വാളണ്ടിയർമാർ പരിശീലനം തുടങ്ങും. അത് ആർഎസ്എസിന് അത് തടുക്കാന്‍ സാധിക്കില്ല. ക്ഷേത്രവളപ്പിലെ ശാഖകൾ തടയാൻ വിശ്വാസികൾ മുന്നോട്ട് വരണം. അതിന് സാധ്യമല്ലെങ്കില്‍ റെഡ് വാളണ്ടിയർമാർ വിഷയത്തില്‍ ഇടപെടുമെന്നും കോടിയേരി പറഞ്ഞു.

ആരാധനാലയങ്ങളുടെ അധികാരം വിശ്വാസികൾക്കാരിയിരിക്കണം. അല്ലാതെ ആർഎസ്എസിന് ആയിരിക്കരുത്. ആർഎസ്എസ് ഇങ്ങനെ തുടര്‍ന്നാല്‍ ഐഎസ് പള്ളികളും കേന്ദ്രമാക്കിയേക്കാം. ദേവസ്വം മന്ത്രിക്കെതിരായ ബിജെപിയുടെ ഉറഞ്ഞ് തുള്ളൽ ആർഎസ്എസിനെ രക്ഷിക്കാനാണെന്നും കൊടിയേരി പത്തനംതിട്ടയിൽ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്‌മീരിലെ പ്രതിഷേധക്കാരെ കരയിക്കാന്‍ ‘പവാ’ എത്തുന്നു