Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kodiyeri Balakrishnan: കോടിയേരി ബാലകൃഷ്ണനെ എയര്‍ ആംബുലന്‍സില്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി

അപ്പോളോയില്‍ നിന്നുള്ള വിദഗ്ധ സംഘം തിരുവനന്തപുരത്തെത്തിയാണ് കോടിയേരിയെ ചെന്നൈയിലേക്ക് കൊണ്ടുപോയത്

Kodiyeri Balakrishnan Health Condition
, തിങ്കള്‍, 29 ഓഗസ്റ്റ് 2022 (16:09 IST)
Kodiyeri Balakrishnan: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എകെജി സെന്ററിനു തൊട്ടടുത്തുള്ള താമസസ്ഥലത്തു നിന്ന് എയര്‍ ആംബുലന്‍സിലാണ് കോടിയേരിയെ ചെന്നൈയിലേക്ക് കൊണ്ടുപോയത്. അപ്പോളോയില്‍ നിന്നുള്ള വിദഗ്ധ സംഘം തിരുവനന്തപുരത്തെത്തിയാണ് കോടിയേരിയെ ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഭാര്യ വിനോദിനി ബാലകൃഷ്ണനും ഒപ്പമുണ്ട്. രാവിലെ കോടിയേരിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മകള്‍ വീണ വിജയനും എത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rain Alert: വെള്ളിയാഴ്ച വരെ കനത്ത മഴ, മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്