Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയം ജില്ലാ ഘടകം ആ നിലപാട്​ സ്വീകരിച്ചത് എന്തിനാണ് ?; വെളിപ്പെടുത്തലുമായി കോടിയേരി

കോട്ടയത്തെ ജില്ലാ ഘടകം ആ നിലപാട്​ സ്വീകരിച്ചത് എന്തിനാണ് ?; കോടിയേരി പറയുന്നു

kodiyeri balakrishnan
തിരുവനന്തപുരം , ശനി, 6 മെയ് 2017 (14:47 IST)
കേരള കോൺഗ്രസ് എമ്മുമായി രാഷ്ട്രീയ സഖ്യത്തിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് എ​മ്മി​ന് പി​ന്തു​ണ ന​ൽ​കി​യത്​ പ്രദേശിക വിഷയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്തെ സംഭവത്തെ രാഷ്ട്രീയ സഖ്യമായി വളർത്താൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ യുഡിഎഫിനെ ശിഥിലമാക്കാൻ ലഭിക്കുന്ന അവസരങ്ങൾ സിപിഎം പാഴാക്കില്ല. നിലപാടിലൂന്നിയ കാര്യം തന്നെയാണ് കോട്ടയത്തുണ്ടായതെന്നും കോടിയേരി വ്യക്തമാക്കി.

ഇടതുപക്ഷ വിരുദ്ധ മുന്നണിയെ ശിഥിലീകരിക്കാൻ ഏതവസരവും സിപിഎം ഉപയോഗിക്കും. ശത്രു വർഗത്തിനിടയിലുണ്ടാകുന്ന ഏതൊരു ഭിന്നിപ്പും ഉപയോഗിക്കാനുള്ള ബാധ്യത പാർട്ടിക്കുണ്ട്​. അത്തരമൊരു സാഹചര്യം സംജാതമായപ്പോൾ കോട്ടയത്തെ ജില്ലാ ഘടകം ആ നിലപാട്​ സ്വീകരിച്ചുവെന്നും കോടിയേരി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുക; സ്ലിം ബ്യൂട്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു!