Webdunia - Bharat's app for daily news and videos

Install App

‘കോടികൾ കൊടുത്തിരുന്നേൽ കേസുണ്ടാകുമായിരുന്നില്ലല്ലോ?’ - ഞാനൊന്നുമറിഞ്ഞില്ലേയന്ന വാദത്തിൽ മയം വരുത്തി കോടിയേരി

Webdunia
ചൊവ്വ, 25 ജൂണ്‍ 2019 (11:48 IST)
ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണ കേസില്‍ അഭിഭാഷകൻ വെളിപ്പെടുത്തലുകൾ നടത്തിയതോടെ കൂടുതൽ കുരുക്കിലായത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. മാധ്യമങ്ങളിൽ നിന്നാണ് താൻ വാർത്തയറിഞ്ഞതെന്നായിരുന്നു കോടിയേരി ആദ്യം പ്രതികരിച്ചിരുന്നത്.
 
ഈ കേസുമായി ഒന്നും അറിയില്ലെന്ന ഭാവത്തിലായിരുന്നു കോടിയേരിയുടെ ആദ്യം മുതലുള്ള പ്രതികരണം. അഭിഭാഷകന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് കോടിയേരിയുമായും ഭാര്യയുമായും സംസാരിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ വന്നതോടെ പറഞ്ഞതൊക്കെ മാറ്റിപ്പറയേണ്ടി വരേണ്ട അവസ്ഥയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി.
 
ബിനോയിയുടെ അമ്മ വിനോദിനി മുംബൈയില്‍ യുവതിയുമായി അനുരജ്ഞന ശ്രമം നടത്തിയിട്ടേയില്ലെന്ന നിലപാട് അല്‍പ്പം മയപ്പെടുത്തി, സംസാരിച്ചിരുന്നു എന്നാണ് പുതിയ വിശദീകരണം. അഭിഭാഷകൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. 
 
കേസ് വന്നപ്പോഴാണ് അറിഞ്ഞത് എന്നാണു  നേരത്തെ പറഞ്ഞത്. കേസിനെ കുറിച്ച് ആദ്യം മനസിലാക്കിയതു ജനുവരിയിലാണ്. ഇതുമായി ബന്ധപ്പെട്ട് ബിനോയിക്കുള്ള വക്കീല്‍ നോട്ടീസ് വീട്ടില്‍ ലഭിച്ചു. കോടികള്‍ കൊടുക്കാനുണ്ടായിരുന്നെങ്കില്‍ മകനെതിരെയുള്ള കേസ് ഉണ്ടാകുമായിരുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments