Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാസ്പോർട്ടിൽ യുവതിയുടെ ഭർത്താവിന്റെ പേര് ബിനോയ് കോടിയേരി; തെളിവുകൾ പുറത്ത്

പാസ്പോർട്ടിൽ യുവതിയുടെ ഭർത്താവിന്റെ പേര് ബിനോയ് കോടിയേരി; തെളിവുകൾ പുറത്ത്
, ഞായര്‍, 23 ജൂണ്‍ 2019 (15:38 IST)
കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ തെളിവായി യുവതിയുടെ പാസ്‌പോർട്ട്. 
പരാതിക്കാരിയായ യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014ൽ പുതുക്കിയ പാസ്പോർട്ടിലാണ് ബിനോയിയുടെ പേരുള്ളത്. 
 
സംഭവത്തിൽ കോടിയേരിയും ഭാര്യ വിനോദിനിയും ഇടപെട്ടിട്ടുണ്ടെന്ന് പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു.  കോടിയേരി ബാലകൃഷ്ണനുമായും ഭാര്യ വിനോദിനി ബാലകൃഷ്ണനുമായും നേരത്തേ തന്നെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു എന്നാണ് പരാതിക്കാരിയായ യുവതിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.  
 
ബിനോയ് ഉള്‍പ്പെട്ട വിഷയം കോടിയേരി ബാലകൃഷ്ണനുമായി പലതവണ കണ്ട് സംസാരിച്ചിരുന്നു എന്നാണ് യുവതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇക്കാര്യം കോടിയേരിയുടെ കുടുംബവുമായും സംസാരിക്കുന്നുണ്ട് എന്നും യുവതി മൊഴി നല്‍കി. 
 
നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഇവർ പറയുന്നു. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കാൻ പല തവണ കോടിയേരിയെ കണ്ടുവെന്നും എന്നാൽ, അപ്പോഴൊക്കെ ‘നിങ്ങൾ എന്ത് വേണമെങ്കിലും ആയിക്കോളൂ’ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് യുവതി പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോൺ സൈലന്റ് മോഡിൽ ഇട്ട് കിടന്നു, അമ്മ വിളിച്ചതറിഞ്ഞില്ല; ഉറക്കത്തിൽ നിന്നും ഒമ്പതാം ക്ലാസുകാരനെ വിളിച്ചുണർത്തിയത് ഫയർഫോഴ്സ് !