Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 7 January 2025
webdunia

കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക്

കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക്

ശ്രീനു എസ്

, ബുധന്‍, 19 മെയ് 2021 (19:46 IST)
കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക് മാറുന്നു. കൂടാതെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിസ്ഥാനത്തേക്കും കോടിയേരി മടങ്ങിയെത്തുമെന്നാണ് സൂചന. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായിരുന്ന പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് കോടിയേരി ഈ സ്ഥാനത്തേക്ക് മാറുന്നത്.
 
നേരത്തെ പി.ബി അംഗങ്ങളായിരിക്കെ വിഎസ് അച്യുതാനന്ദനും ഇകെ നായനാരും ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായിരുന്നു. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി നേരത്തെ ബിനീഷ് കോടിയേരിയുടെ കള്ളപ്പണ കേസുകളുമായി ബന്ധപ്പെട്ട് സ്ഥാനത്തുനിന്ന് മാറുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി