Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഹരി ഉപയോഗം തടഞ്ഞു; കൊടുങ്ങല്ലൂരില്‍ മകന്‍ അമ്മയുടെ കഴുത്തറുത്തു

ലഹരി ഉപയോഗം തടഞ്ഞു; കൊടുങ്ങല്ലൂരില്‍ മകന്‍ അമ്മയുടെ കഴുത്തറുത്തു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 10 ഫെബ്രുവരി 2025 (16:07 IST)
കൊടുങ്ങല്ലൂരില്‍ മകന്‍ അമ്മയുടെ കഴുത്തറുത്തു. കൊടുങ്ങല്ലൂര്‍ അഴീക്കോടാണ് സംഭവം. ഊമന്തറ ജലീലിന്റെ ഭാര്യ സീനത്താണ് മരണപ്പെട്ടത്. 53 വയസ്സായിരുന്നു. ലഹരിക്കടിമയായ മകന്‍ 24കാരനായ മുഹമ്മദാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ എറണാകുളം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. 
 
ലഹരി ഉപയോഗം കൂടിയ മകന്റെ കൂട്ടുകെട്ടുകള്‍ മാതാപിതാക്കള്‍ വിലക്കുകയും ലഹരി ഉപയോഗം തടയുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് രാത്രി എട്ടരയോടെ അടുക്കളയില്‍ നില്‍ക്കുകയായിരുന്നു അമ്മയെ കത്തികൊണ്ട് കഴുത്തറുത്തത്. ഇവരുടെ നിലവിളി കേട്ട് അയല്‍വാസി എത്തിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. പോലീസ് എത്തിയാണ് വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിഹിറിന്റേത് ഒറ്റപ്പെട്ട സംഭവമല്ല, ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെ കൂടുതല്‍ പരാതികള്‍, എന്‍ഒസി ഇതുവരെയും ഹാജരാക്കിയില്ല, നടപടി ഉറപ്പെന്ന് വിദ്യഭ്യാസ മന്ത്രി