കൊല്ലത്ത് ഒരു പള്ളിയുടെ പരിസരത്ത് ഒരു സ്യൂട്ട്‌കേസിനുള്ളില്‍ നിന്ന് അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തി. കൊല്ലം ശാരദ മഠത്തിലെ സിഎസ്‌ഐ പള്ളിയുടെ സെമിത്തേരിക്ക് സമീപമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രാവിലെ പള്ളിയിലെത്തിയ തൊഴിലാളികളാണ് ഇത് ആദ്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് അവര്‍ പോലീസില്‍ വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ മനുഷ്യന്റേതാണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കും.
അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. എന്നാല്‍ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ ഐപിഎസ് വ്യക്തമാക്കി.