Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 10പേര്‍ക്ക്

കൊല്ലത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 10പേര്‍ക്ക്

ശ്രീനു എസ്

, തിങ്കള്‍, 29 ജൂണ്‍ 2020 (11:17 IST)
കൊല്ലത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 10പേര്‍ക്ക്. എട്ട് പേര്‍ വിദേശത്തു നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് വന്നത്.  ഇതില്‍ മസ്‌കറ്റില്‍ നിന്നും നാല് പേര്‍, നൈജീരിയയില്‍ നിന്നും രണ്ടു പേര്‍, കുവൈറ്റ്, സൗദി, മംഗലാപുരം ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ വീതവുമാണ് എത്തിയത്.
 
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്-തഴവ കടത്തൂര്‍ സ്വദേശി (46), ഭാര്യ (34),  മങ്ങാട് സ്വദേശി (23),  കുണ്ടറ ഇളമ്പള്ളൂര്‍ സ്വദേശി (49), തൊടിയൂര്‍ വേങ്ങര സ്വദേശി (26), കുന്നത്തൂര്‍ സ്വദേശി (50),  തേവലക്കര പുത്തന്‍സങ്കേതം സ്വദേശി (40), നീണ്ടകര പുത്തന്‍തുറ സ്വദേശി (32), തഴവ എസ് ആര്‍ പുരം സ്വദേശി (44), പെരിനാട് കുരീപ്പുഴ സ്വദേശി (55) എന്നിവര്‍ക്കാണ്. മസ്‌കറ്റില്‍ നിന്നും ഈമാസം 20 ന് എത്തിയ തഴവ കടത്തൂര്‍ സ്വദേശികള്‍, 19 ന് എത്തിയ മങ്ങാട് സ്വദേശി എന്നിവര്‍ ഗൃഹനിരീക്ഷണത്തിലായിരുന്നു. 25 ന് മസ്‌കറ്റില്‍ നിന്നെത്തിയ പെരിനാട് കുരീപ്പുഴ സ്വദേശി സ്ഥാപന നിരീക്ഷണം പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് പോകുംവഴി രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവപരിശോധനയ്ക്ക് അയക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10,200 കിടക്കൾ, 950 ശുചിമുറികൾ, രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രം ഡൽഹിയിൽ