Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് മാനദണ്ഡ ലംഘനം: കൊല്ലത്ത് 31 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു

കൊവിഡ് മാനദണ്ഡ ലംഘനം:  കൊല്ലത്ത് 31 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു

ശ്രീനു എസ്

, വ്യാഴം, 3 ജൂണ്‍ 2021 (08:12 IST)
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ നിര്‍ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 31 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര താലൂക്ക് പരിധിയിലെ വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധയില്‍ കോവിഡ് മാനദണ്ഡ ലംഘനം കണ്ടെത്തിയ 27 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 32 സ്ഥാപനങ്ങള്‍ക്ക് താക്കിത് നല്‍കി. തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായര്‍, ഡെപ്യൂട്ടി തഹസീല്‍ദര്‍മാരായ ജി. അജേഷ്, സതീഷ് കെ. ഡാനിയല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
 
കുന്നത്തൂരില്‍ തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെയും സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെയും നേതൃത്വത്തില്‍ പോരുവഴി, ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത്, പടിഞ്ഞാറേകല്ലട, ഭരണിക്കാവ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ നാല് സ്ഥാപനങ്ങളില്‍ നിന്നും പിഴയീടാക്കി. 52 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
 
കരുനാഗപ്പള്ളിയിലെ തഴവ പഞ്ചായത്തില്‍ സെക്ടറല്‍ മജിസ്ട്രേറ്റ് അജ്മിയുടെയും  കുലശേഖരപുരം പഞ്ചായത്തില്‍ സെക്ടറല്‍ മജിസ്ട്രേറ്റ് നൂബിയ ബഷീറിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തി.  12 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ കെ. ജി. മോഹനന്റെ നേതൃത്വത്തില്‍ താലൂക്കിലെ വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ പരിശോധന നടത്തി. നാല് എണ്ണത്തിന് താക്കീത് നല്‍കി.
പത്തനാപുരം, പിടവൂര്‍, തലവൂര്‍, കുന്നിക്കോട് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ 10 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. പത്തനാപുരം തഹസീല്‍ദാര്‍ സജി.എസ്.കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് മൂലം മരണപ്പെട്ട 560 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ സ്വീകരിച്ചില്ല; എല്ലാവര്‍ക്കും വേണ്ടി അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച് മന്ത്രി