Webdunia - Bharat's app for daily news and videos

Install App

'കഷണ്ടിയുള്ള മാമന്‍'; ആറ് വയസുകാരി വിവരിച്ചു, സ്മിതയും ഷജിത്തും വരച്ചു !

തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഒരു 'കഷണ്ടിയുള്ള മാമന്‍' ഉണ്ടായിരുന്നെന്ന് കുട്ടി പറഞ്ഞിരുന്നു

Webdunia
ശനി, 2 ഡിസം‌ബര്‍ 2023 (10:41 IST)
കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചതില്‍ രേഖാചിത്രം മുഖ്യപങ്കു വഹിച്ചു. തട്ടിക്കൊണ്ടു പോകലിനു ഇരയായ ആറ് വയസുകാരിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് രേഖാചിത്രം തയ്യാറാക്കിയത് ദമ്പതികളായ സ്മിതയും ഷജിത്തും ചേര്‍ന്നാണ്. ഇരുവരും ചിത്രകാരായ ദമ്പതികളാണ്. ആദ്യമായാണ് ഇരുവരും ചേര്‍ന്ന് ഇത്തരത്തിലൊരു രേഖാചിത്രം വരയ്ക്കുന്നത്. അഞ്ച് മണിക്കൂര്‍ കൊണ്ടാണ് രേഖാചിത്രം പൂര്‍ത്തിയാക്കിയത്. 
 
തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഒരു 'കഷണ്ടിയുള്ള മാമന്‍' ഉണ്ടായിരുന്നെന്ന് കുട്ടി പറഞ്ഞിരുന്നു. ഇയാള്‍ക്ക് കണ്ണടയുണ്ടെന്നും കുട്ടി പറഞ്ഞു. അതില്‍ നിന്നാണ് രേഖാചിത്രം തയ്യാറാക്കല്‍ തുടങ്ങിയത്. ഓരോ ഘട്ടത്തിലും പിന്നീട് കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പ്രതിയെ പിടികൂടിയപ്പോള്‍ രേഖാചിത്രം എത്രത്തോളം സാമ്യമുള്ളതാണെന്ന് കണ്ട് എല്ലാവരും ഞെട്ടി. പ്രതികളെ കണ്ട രണ്ട് ദൃക്‌സാക്ഷികളില്‍ നിന്ന് ലഭിച്ച വിവരങ്ങളും രേഖാചിത്രത്തില്‍ നിര്‍ണായകമായി. 
 
അതേസമയം ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂര്‍ മാമ്പാള്ളികുന്നം കവിതാരാജില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് റെജിയോടുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് പ്രതികള്‍ സമ്മതിച്ചു. പദ്മകുമാര്‍ ഒന്നാം പ്രതിയും ഭാര്യ അനിത, മകള്‍ അനുപമ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും പ്രതികളുമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐഎസ്എല്‍- ശനിയാഴ്ച കൊച്ചി മെട്രോ സര്‍വീസ് രാത്രി 11 മണി വരെ

രൺവീർ അല്ലാബാഡിയ സുപ്രീം കോടതിയിൽ, അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്

അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തിരിച്ചയച്ചാല്‍ ഇന്ത്യ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂരില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവെപ്പ്; രണ്ട് സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തി ജവാന്‍ ജീവനൊടുക്കി

Valentine's Day History: എന്താണ് ഫെബ്രുവരി 14ന്റെ പ്രത്യേകത, എങ്ങനെ പ്രണയദിനമായി മാറി?, അല്പം ചരിത്രം അറിയാം

അടുത്ത ലേഖനം
Show comments