Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആറ്റില്‍ ചാടി മരിച്ചു

Kollam
, ഞായര്‍, 26 ജൂലൈ 2020 (09:56 IST)
പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആറ്റില്‍ ചാടി മരിച്ചു. പുത്തൂര്‍ ചെറുപൊയ്കയില്‍ പാലവിളയില്‍ ജോണ്‍സന്റെ മകള്‍ ലിജി ജോണ്‍സണ്‍ ആണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം രാവിലെ കുന്നത്തൂര്‍ പാലത്തില്‍ നിന്ന് ശക്തമായ ഒഴുക്കുള്ള കല്ലടയാറ്റില്‍ ചാടിയാണ് കുട്ടി മരിച്ചത്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു വിഷമിച്ചിരിക്കുകയായിരുന്നു കുട്ടി എന്ന് ബന്ധുക്കള്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.
 
വീട്ടില്‍ നിന്ന് നാല് കിലോ മീറ്റര്‍ അകലെയുള്ള ആറ്റിലേക്ക് കുട്ടി നടന്നാണ് പോയത്. ദൂരെ നിന്ന് കണ്ടുനിന്നവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും കൊല്ലം സ്‌കൂബാ ഡൈവിംഗ് ടീമും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഉച്ചയോടെ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾകൂടി, മരിച്ചത് മലപ്പുറം, കാസർഗോഡ് സ്വദേശികൾ