Publish Date: Tue, 22 Feb 2022 (19:21 IST)
Updated Date: Tue, 22 Feb 2022 (19:23 IST)
ആളുമാറി യുവാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമം. കൊല്ലം അഞ്ചലിലാണ് യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ അഞ്ചല്‍ സ്വദേശിയായ വിജില്‍ ആണ്. കഴിഞ്ഞ എരുര്‍ സ്വദേശിയായ ഒരു യുവാവ് വിജിലിന്റെ കൈ തല്ലിയൊടിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാന്‍ സ്ഥലത്തെത്തിയതായിരുന്നു വിജില്‍. എന്നാല്‍ ആളുമാറി വേറെ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് യുവാക്കള്‍ രക്ഷപ്പെട്ടത്. രക്ഷപ്പെട്ട യുവാക്കള്‍ വിജിലിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്നും പരാതിയുണ്ട്.