Publish Date: Tue, 14 Nov 2023 (10:42 IST)
Updated Date: Tue, 14 Nov 2023 (10:45 IST)
കൊല്ലത്ത് മീന്‍ പിടിക്കാന്‍ പോയ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു കുന്നത്തൂര്‍ കാരൂര്‍ക്കടവ് പാലത്തിന് സമീപമുള്ള പുഞ്ചയിലാണ് സംഭവം. വടക്കന്‍ മൈനാഗപ്പള്ളി തെക്ക് മുടിയില്‍ വിഷ്ണുവാണ് മരിച്ചത്. ഫൈബര്‍ വള്ളം മറിഞ്ഞായിരുന്നു അപകടം.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വിഷ്ണു ഉള്‍പ്പെടെ നാല് പേരായിരുന്നു ഫൈബര്‍ വള്ളത്തില്‍ പുഞ്ചയിലേക്ക് പോയത്. വള്ളം മറിഞ്ഞപ്പോള്‍ ബാക്കി മൂന്ന് പേരും നീന്തി രക്ഷപ്പെട്ടു. എന്നാല്‍ നീന്തലറിയാത്ത വിഷ്ണു മുങ്ങിത്താഴുകയായിരുന്നു.