ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും ഭാര്യ അനിതാ കുമാരിയും മകള്‍ അനുപമ പത്മനും ചേര്‍ന്ന് ആറുവയസുകാരിയെ ആസൂത്രിതമായാണ് തട്ടിക്കൊണ്ടു പോയതെന്ന് എഡിജിപി അജിത് കുമാര്‍. പത്മകുമാറിന് വലിയ കടബാധ്യത ഉണ്ടായിരുന്നു. അഞ്ച് കോടിയില്‍ പരം രൂപയുടെ ബാധ്യതയാണുളളത്.
പെട്ടെന്ന് തന്നെ പത്ത് ലക്ഷം രൂപ ആവശ്യമുണ്ടായിരുന്നു. ഇതാണ് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിടാന്‍ കാരണം. ഒരു വര്‍ഷം മുന്‍പ് തന്നെ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി കാറിന്റെ വ്യാജ നമ്പര്‍ തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു.