Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി

Kollam Man Attack Mother News

സിആര്‍ രവിചന്ദ്രന്‍

, ശനി, 22 മാര്‍ച്ച് 2025 (18:05 IST)
കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് സംഭവം. ആയൂര്‍ ഇളമാട് സ്വദേശി 35കാരനായ രഞ്ജിത്താണ് മരിച്ചത്. ഇയാളുടെ മാതാവ് സുജാതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പത്തിക ബാധ്യത തുടര്‍ന്നാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്.
 
കടുത്ത സാമ്പത്തിക ബാധ്യത തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് ഇരുവരും ആത്മഹത്യയ്‌ക്കൊരുങ്ങിയത്. അമ്മ ബോധരഹിതയായതോടെ മരിച്ചെന്ന് കരുതി രഞ്ജിത്ത് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: ഇന്ന് വേനല്‍ മഴ കനക്കും, ഇടിമിന്നലിനും സാധ്യത; ഈ ജില്ലകളില്‍ ജാഗ്രത