കൊല്ലത്ത് പൊലീസുകാർക്ക് നേരെ എസ് എഫ് ഐയുടെ അഴിഞ്ഞാട്ടം; വിദ്യാർത്ഥികൾ എസ് ഐയെ നിലത്തിട്ട് ചവുട്ടി, യൂണിഫോം വലിച്ചു കീറി
കൊല്ലത്ത് പൊലീസിന് നേരെ എസ്എഫ്‌ഐ അഴിഞ്ഞാട്ടം
കൊല്ലത്ത് പൊലീസുകാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി. കൊല്ലം ചവറ കെഎംഎംഎല്‍ കോളേജില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന മോക്ഡ്രിലിന് ഇടയിലാണ് സംഭവം. മോക്ഡ്രിലിന് ഇടയിൽ പ്രകടനവുമായി എത്തിയ എസ് എഫ് ഐ പ്രവർത്തകരെ തടഞ്ഞ പൊലീസുകാരെയാണ് വിദ്യാർത്ഥികൾ കയേറ്റം ചെയ്തത്.
വിദ്യാർത്ഥികളും പൊലീസുകാരും തമ്മിൽ ആദ്യം വാക്‌തർക്കം ഉണ്ടായി. ഇതിനെതുടർന്ന് ചവറ എസ്‌ഐ ഫ്രാന്‍സിസ് ഗ്രീക്ക്, പൊലീസുകാരനായ ബെനഡിക്ട് എന്നിവരെ വിദ്യാര്‍ത്ഥികള്‍ അക്രമിക്കുകയും, പൊലീസ് യൂണിഫോം വലിച്ചു കീറുകയും പൊലീസുകാരെ നിലത്തിച്ചു ചവുട്ടികയും ചെയ്തു. കൂടുതൽ പൊലീസ് എത്തിയതോടെ വിദ്യാർത്ഥികൾ കോളജിനകത്തേക്ക് കടക്കുകയായിരുന്നു.