നടന്‍ കൊല്ലം തുളസി ശബരിമല വിഷയത്തില്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു. സ്ത്രീകളെ അധിക്ഷേപിച്ചും സുപ്രീംകോടതിയെ അവഹേളിച്ചുമാണ് തുളസി കൊലവെറി പ്രസംഗം നടത്തിയത്.
ശബരിമലയില്‍ കയറാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും അതില്‍ ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുമ്പിലേക്ക് വലിച്ചെറിയണമെന്നുമാണ് കൊല്ലം തുളസി പ്രസംഗിച്ചത്. അടുത്ത ഭാഗം ഡല്‍ഹിയിലേക്ക് വലിച്ചെറിയണമെന്നും തുളസി പറഞ്ഞു.
ശബരിമലയില്‍ യുവതി പ്രവേശം അനുവദിച്ചുകൊണ്ട് വിധിപറഞ്ഞ ജഡ്ജിമാര്‍ക്കെതിരെയും കടുത്ത അധിക്ഷേപവാക്കുകളാണ് കൊല്ലം തുളസി പ്രയോഗിച്ചത്. എന്‍ ഡി എ നയിക്കുന്ന ശബരിമല വിശ്വാസ സംരക്ഷണ യാത്രയ്ക്കിടെയാണ് കൊല്ലം തുളസിയുടെ പ്രസംഗം.