Publish Date: Tue, 26 May 2020 (13:54 IST)
Updated Date: Tue, 26 May 2020 (15:21 IST)
ഭാര്യയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സൂരജ് അന്വേഷണ സംഘത്തോട് പറയുന്നതെല്ലാം കല്ലുവച്ച നുണകള്‍. ആദ്യം കുറ്റം സമ്മതിക്കാതിരുന്ന സൂരജ് പറഞ്ഞത് പാമ്പിനെപോലുള്ള ജീവികളോട് അറപ്പും വെറുപ്പുമാണെന്നാണ്. പിന്നീട് കുറ്റം സമ്മതിച്ച സൂരജ് പറഞ്ഞത് തനിക്ക് പാമ്പിനെ തന്ന കല്ലുവാതുക്കല്‍ സുരേഷിനെ പരിചയപ്പെടുത്തിയത് സാക്ഷാല്‍ വാവ സുരേഷാണെന്ന്.
എന്നാല്‍ സൂരജിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് ഇത് നുണയാണെന്ന് മനസിലായി. വാവ സുരേഷുമായി സൂരജിന് ഒരു ബന്ധവും ഇല്ല. അതേസമയം കൊലപാതകത്തില്‍ സൂരജിന് കൂടുതല്‍ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. സൂരജിന് അണലിയെ നല്‍കാന്‍ അംബാസിഡര്‍ കാറിലെത്തിയ സുരേഷിനൊപ്പം മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.