Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോൺഗ്രസ് നേതാവിന്റെ മരണത്തിൽ പങ്കുണ്ടോ? - പൊലീസിന്റെ ചോദ്യത്തിന് കൂളായി ഉത്തരം നൽകി ജോളി

കോൺഗ്രസ് നേതാവിന്റെ മരണത്തിൽ പങ്കുണ്ടോ? - പൊലീസിന്റെ ചോദ്യത്തിന് കൂളായി ഉത്തരം നൽകി ജോളി

ചിപ്പി പീലിപ്പോസ്

, വെള്ളി, 11 ഒക്‌ടോബര്‍ 2019 (10:34 IST)
കൂടത്തായി കൊലപാതകക്കേസില്‍ പൊലീസിനോട് കുറ്റം സമ്മതിച്ച് മുഖ്യപ്രതി ജോളി. ചോദ്യം ചെയ്യലിൽ ചാത്തമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണത്തിൽ പങ്കുണ്ടൊയെന്ന കാര്യവും ജോളി വ്യക്തമാക്കി. കൊല്ലപ്പെട്ട ആറു പേരില്‍ നാലുപേർക്കും പൊട്ടാസ്യം സയനൈഡ് നല്‍കിയെന്ന് ജോളി വെളിപ്പെടുത്തി. അതേസമയം, മറ്റ് കൊലപാതകങ്ങളിൽ പങ്കില്ലെന്നും ജോളി പറഞ്ഞു.
 
രാമകൃഷ്ണന്റെ മരണത്തിലും ജോളിയ്ക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നതായി മകന്‍ രോഹിത് റൂറല്‍ എസ്.പിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാമകൃഷ്ണന്റെ പാരമ്പര്യ സ്വത്ത് വിറ്റ 55 ലക്ഷം രൂപ എവിടെയെന്നറിയില്ലെന്നും മക്കള്‍ക്ക് ആര്‍ക്കും അത് കിട്ടിയിട്ടില്ലെന്നും അത് ജോളി തട്ടിയെടുത്തോ എന്ന് സംശയിക്കുന്നുണ്ടെന്നുമാണ് രോഹിത് പരാതി നല്‍കിയിരിക്കുന്നത്.
 
അന്നമ്മയെ കൊല്ലാന്‍ മറ്റൊരു വിഷമാണ് നല്‍കിയെതെന്ന് സമ്മതിച്ചതായാണ് വിവരം. കൂടാതെ മറ്റു രണ്ടുപേരെക്കൂടി കൊലപ്പെടുത്താന്‍ പദ്ധതിയുണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ ജോളി സമ്മതിച്ചു. ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പൊലീസ് പ്രത്യേകം ചോദ്യം ചെയ്തു. ഈ മാസം 16 വരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും, ആ സമയങ്ങളിൽ എന്തു ചെയ്യുമെന്ന് പറയാനാകില്ലെന്ന് ജോളി