'പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയത്'; താൻ നിരപരാധിയാണെന്ന് പ്രജുകുമാർ മാധ്യമങ്ങളോട്

കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇയാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്.

തുമ്പി എബ്രഹാം

വ്യാഴം, 10 ഒക്‌ടോബര്‍ 2019 (11:06 IST)
പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് സയനൈഡ് വാങ്ങിയതെന്ന് കൂടത്തായി കൊലപാതകക്കേസിലെ പ്രതി പ്രജികുമാർ. കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇയാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ് മാത്യുവാണ് തന്‍റെ കൈയിൽ നിന്ന് സയനൈഡ് വാങ്ങിയതെന്നും പ്രജികുമാർ പറഞ്ഞു. താൻ ഒരു തവണ മാത്രമാണ് മാത്യുവിന് സയനൈഡ് നൽകിയതെന്നും പ്രജികുമാർ പറഞ്ഞിരുന്നു.
 
പ്രജികുമാർ പറയുന്നതിലെ പൊരുത്തക്കേടുകൾ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഒട്ടേറെപ്പേർക്ക് ഇയാൾ സയനൈഡ് നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്യുവുമായി ദീർഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാർ കേസിൽ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരു മണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം യുവതിയെ കൊന്ന് പുഴയിൽ കെട്ടിത്താഴ്ത്തിയതായി സംശയം; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ; തെരച്ചിൽ ഊർജിതം