ഷാജുവും ജോളിയും തമ്മിൽ നേരത്തെ ബന്ധം?; പോസ്റ്റ്മോർട്ടത്തെ എതിർത്തത് ദുരൂഹത; ഷാജുവിനെ ഇന്ന് ചോദ്യം ചെയ്യും

ഇന്ന് വടകര എസ്പി ഓഫീസില്‍ ഹാജരാകാനാണ് ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തുമ്പി എബ്രഹാം
ബുധന്‍, 23 ഒക്‌ടോബര്‍ 2019 (08:24 IST)
കൂടത്തായി കൊലപാതകപരമ്പരയില്‍ സിലിയുടെ മരണം ഷാജുവിന് അറിയാമായിരുന്നെന്ന നിഗമനത്തില്‍ പൊലീസ്.ഇതിന്റെ അടിസ്ഥാനത്തില്‍ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും.ഇന്ന് വടകര എസ്പി ഓഫീസില്‍ ഹാജരാകാനാണ് ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
 
സിലിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യരുതെന്ന് ഷാജുവും ജോളിയും വാശി പിടിച്ചതാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്.സിലിയുടെ സഹോദരന്‍ സിജോ പോസ്റ്റ് മോര്‍ട്ടത്തിന് തുനിഞ്ഞപ്പോള്‍ ഷാജു തടയുകയും പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് എഴുതി നല്‍കണമെന്ന് ഇവര്‍ സിജോയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് സിജോ ഇത് എഴുതി നല്‍കിയിരുന്നില്ല.
 
കഴിഞ്ഞ ദിവസം 11 മണിക്കൂറോളം ജോളിയെ ചോദ്യം ചെയ്തപ്പോള്‍ ഷാജുവിന് സിലിയുടെ മരണത്തെക്കുറിച്ച് അറിയാം എന്ന് ജോളി ആവര്‍ത്തിച്ചിരുന്നു. ഷാജുവിനെയും പിതാവ് സക്കറിയെയും നേരത്തെ മൂന്ന് തവണ ചോദ്യം ചെയ്തത്.
 
അതേസമയം കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുമായി ഇന്ന് സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുള്ള തെളിവെടുപ്പ് നടത്തിയേക്കും . താമരശ്ശേരിയിലെ ദന്താശുപത്രി, ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

നടിയെ ആക്രമിച്ച കേസിൽ വിധി നാളെ, രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും

വിശക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ദോശയും ചമ്മന്തിയും വാങ്ങി നല്‍കി; നിരാഹാരസമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വര്‍

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

അടുത്ത ലേഖനം
Show comments