Publish Date: Sun, 20 Oct 2019 (12:53 IST)
Updated Date: Sun, 20 Oct 2019 (13:00 IST)
മരണ ശേഷം റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോളിയുടെ സുഹൃത്ത് ജോൺസൺ. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൺ, റോയിയുടെ മരണ ശേഷം മൊബൈൽ നമ്പർ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു. ഇതിലൂടെ ജോൺസൺ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
ഇക്കാര്യത്തിൽ ക്രൈം ബ്രാഞ്ച് വിശദമയ അന്വേഷനം നടത്തുന്നുണ്ട്. ജോൺസണിന്റെ മൊബൈൽ നമ്പരാണ് ജോളി ഉപയോഗിച്ചിരുന്നത്. ഇരുവരും പലപ്പോഴായി ഒരുമിച്ച് യാത്രകൾ നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈൽഫോൻ ടവർ വിശദാംശങ്ങൾ പരിശോധിച്ചതോടെയാന് ഇക്കാര്യങ്ങൾ വ്യക്തമായത്.
ജോളിയുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു എന്നും എന്നാൽ അവർ കൊലപാതകിയാണ് എന്നത് അറിയില്ലായിരുന്നു എന്നുമാണ് നേരത്തെ ജോൺസൺ ക്രൈംബ്രഞ്ചിന് നൽകിയ മൊഴി. ജോളിയോടൊപ്പം സിനിമകൾ കണ്ടിട്ടുണ്ട് എന്നും യാത്രക:ൾ നടത്തിയിരുന്നു എന്നും ജോൺസൺ പൊലീസിനോട് സമ്മതിച്ചിരുന്നു.
ഈ വർഷത്തെ ഓണാവധിക്കാലത്താണ് ജോളി ജോൺസണെ കാണുന്നതിനായി കൊയമ്പത്തൂരിൽ പോയത്. കൊയമ്പത്തൂരിൽ ജോളി രണ്ട് ദിവസം തങ്ങിയിരുന്നു. ഇരുവരും ബംഗളുരുവിൽവച്ചും കൂടിക്കാഴ്ച നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.