Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസിഫയുടെ മരണത്തില്‍ സന്തോഷം പങ്കുവെച്ച സംഘപരിവാര്‍ പ്രവര്‍ത്തകനെ ജോലിയില്‍ നിന്നും പുറത്താക്കി

ആസിഫയുടെ മരണത്തില്‍ സന്തോഷം പങ്കുവെച്ച സംഘപരിവാര്‍ പ്രവര്‍ത്തകനെ ജോലിയില്‍ നിന്നും പുറത്താക്കി

ആസിഫയുടെ മരണത്തില്‍ സന്തോഷം പങ്കുവെച്ച സംഘപരിവാര്‍ പ്രവര്‍ത്തകനെ ജോലിയില്‍ നിന്നും പുറത്താക്കി
കൊച്ചി , വെള്ളി, 13 ഏപ്രില്‍ 2018 (17:12 IST)
ജമ്മു കശ്‌മീരിലെ കത്തുവ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി ഏട്ട് വയസുകാരി ആസിഫ ബാനു കൊല്ലപ്പെട്ട സംഭവത്തില്‍ സന്തോഷം പങ്കുവെച്ച് ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ട സംഘപരിവാര്‍ പ്രവര്‍ത്തകനെ ജോലിയില്‍ നിന്നും പുറത്താക്കി.

കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണു നന്ദകുമാറിനെയാണ് അധികൃതര്‍ പുറത്താക്കിയത്. ബാങ്കിന്റെ ബ്രാഞ്ച് മാനേജര്‍ ജിജി ജേക്കബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബാങ്കിന്റെ സല്‍പ്പേര് നഷ്‌ടപ്പെടുത്തുന്ന തരത്തിലുള്ളതാണ് വിഷ്ണുവിന്റെ പ്രസ്‌താവനയെന്ന് ജിജി ജേക്കബ് പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്‌റ്റിനെതിരെ വ്യാപക പ്രതിഷേധവും പരാതികളുമാണ് ഉണ്ടാകുന്നത്. നൂറ് കണക്കിനാളുകള്‍ ബാങ്കിലേക്ക് ഫോണ്‍ വിളിച്ച് സംസാരിച്ചു. ഫോണ്‍ വിളിക്കുന്നവരോട് ഉത്തരം പറയേണ്ട അവസ്ഥയിലാണ് ജീവനക്കാരുള്ളത്. ഇക്കാര്യം അറിയാനായി ഇനി ആരും ബാങ്കിലേക്ക് വിളിക്കേണ്ടതില്ല. മോശം പ്രതികരണം നടത്തിയ വിഷ്‌ണുവിനെ ജോലിയില്‍ നിന്നും പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു.

ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ച് പോസ്‌റ്റിട്ട വിഷ്‌ണുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ജോലിയില്‍ നിന്നും ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്‌റ്ററുകളും ബാങ്കിന് സമീപം പതിപ്പിച്ചിരുന്നു. വിഷ്‌ണുവിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ ബാങ്കിന്റെ ഫേസ്‌ബുക്ക് പേജിന്റെ റേറ്റിംഗും തകര്‍ന്നിരുന്നു.

“ ഡിസ്മിസ് യുവര്‍ അസിസറ്റന്റ് മാനേജര്‍ വിഷ്ണു നന്ദകുമാര്‍ ”എന്ന ഹാഷ് ടാഗോടെയാണ് സോഷ്യല്‍ മീഡിയയില്‍ ബാങ്കിനെതിരെ പ്രതികരണമുണ്ടായത്.

ആസിഫ കൊല്ലപ്പെട്ട സംഭവത്തില്‍ “ ഇവളെ എല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയക്ക് എതിരെ തന്നെ ബോംബ് ആയി വന്നേനെ” - എന്നായിരുന്നു വിഷ്‌ണു പോസ്‌റ്റിട്ടത്. തുടര്‍ന്ന് ഇയാളുടെ ഫേസ്‌ബുക്ക് പേജില്‍ പ്രതിഷേധം ശക്തമായി. ഇതോടെ വിഷ്‌ണു അക്കൗണ്ട് ഡിയാക്ടിവേറ്റ് ചെയ്‌തു. ഇതോടെയാണ് പ്രതിഷേധക്കാര്‍ ബാങ്കിന്റെ ഫേസ്‌ബുക്ക് പേജിലേക്ക് പ്രതിഷേധം മാറ്റിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഫ് രാഷ്ട്രീയത്തിന്റെ മുഖമ്മൂടികൾ അഴിഞ്ഞു വീഴുന്നു. ദൈവത്തെ കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യ ഒന്നാമത്