Publish Date: Fri, 08 Jan 2021 (07:27 IST)
Updated Date: Fri, 08 Jan 2021 (07:30 IST)
കൊട്ടാരക്കരയില്‍ നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു. പന്തളം കടക്കാട് പള്ളിതെക്കതില്‍ നാസറുദ്ദീന്‍(56), ഭാര്യ സജിലാ ബീവി(45) എന്നിവരാണ് മരിച്ചത്. എംസി റോഡില്‍ പനവേലി ജങ്ഷനു സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകരുകയും ദമ്പതികള്‍ തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന മരുമകള്‍ സുമയ്യ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്. ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ പോയി മടങ്ങുകയായിരുന്നു കുടുംബം.