Publish Date: Wed, 01 Dec 2021 (17:23 IST)
Updated Date: Wed, 01 Dec 2021 (17:25 IST)
കോട്ടയത്ത് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികയായ നേഴ്‌സ് മരിച്ചു. പള്ളിയ്ക്കത്തോട് കൂരോപ്പട സ്വദേശി അമ്പിളിയാണ് മരിച്ചത്. പൊന്‍കുന്നം കെവിഎംഎസ് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. രാവിലെ ജോലിക്കായി പോകും വഴിയാണ് അപകടം ഉണ്ടായത്. അമ്പിളി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനു പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. റോഡില്‍ വീണ അമ്പിളിയുടെ ദേഹത്തിലൂടെ ലോറി കയറി. കെവിഎംഎസ് അരവിന്ദാ ആശുപത്രിയിലെ നേഴ്‌സാണ് ഇവര്‍.