Publish Date: Sun, 08 Nov 2020 (16:39 IST)
Updated Date: Sun, 08 Nov 2020 (16:41 IST)
മദ്യപിച്ച് ഭാര്യവീട്ടില്‍ അക്രമം നടത്തിയ എസ് ഐയെ അറസ്റ്റു ചെയ്തു. പ്രശ്‌ന പരിഹാരത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ എസ് ഐ മര്‍ദിച്ചിരുന്നു. കീഴ്വായ്പ്പൂര്‍ എസ് ഐ കുരുവിള ജോര്‍ജിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി എസ് ഐക്കും സിവില്‍ പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ മാറിത്താമസിക്കുകയായിരുന്നു. നേരത്തേ ഇയാള്‍ക്കെതിരെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യവീട്ടിലെത്തി അസഭ്യം വിളിച്ച കുരുവിളയെ തടുക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കും മര്‍ദ്ദനമേറ്റു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.