Publish Date: Mon, 18 Apr 2022 (09:01 IST)
Updated Date: Mon, 18 Apr 2022 (09:09 IST)
കോട്ടയത്ത് മരണവീട്ടില്‍ നിന്ന് പണം മോഷ്ടിച്ചു. കോട്ടയം കോതനെല്ലൂരിലാണ് സംഭവം. പ്ലാക്കുഴിയില്‍ ബേബി എന്നയാളുടെ വീട്ടില്‍ നിന്നാണ് പണം മോഷണം പോയത്. ഇയാളുടെ മാതാവ് മേരിയുടെ സംസ്‌കാര ചടങ്ങുകള്‍ പള്ളിയില്‍ നടക്കുന്നതിനിടെയാണ് മോഷണം നടന്നത്. ആരുമില്ലാതിരുന്ന വീട്ടില്‍ ബന്ധുവിനെ പോലെ എത്തുകയായിരുന്നു. ശേഷം സമീപത്തുണ്ടായിരുന്ന സെറ്റുകാരനുമായി സംഭാഷണം നടത്തി വീടിനുള്ളില്‍ കയറുകയായിരുന്നു. മോഷണം നടത്തിയ ശേഷം വീടിന്റെ പിന്‍വാതിലിലൂടെ ഇയാള്‍ മുങ്ങി.