Publish Date: Thu, 05 May 2022 (07:55 IST)
Updated Date: Thu, 05 May 2022 (07:59 IST)
കോട്ടയത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു. പനന്താനത്തില്‍ ഹന്‍സല്‍ പി നാസറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വയറിംങിന്റെയും പ്ലമ്പിങിന്റേയും സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. വീടിന്റെ വയറിങ് ഏകദേശം പൂര്‍ത്തിയായതായിരുന്നു. സ്വിച്ച് ബോര്‍ഡില്‍ നിന്ന് വയറുകളും മറ്റും ഊരിയെടുക്കുകയായിരുന്നു. എടുക്കാന്‍ സാധിക്കാത്ത വയറുകള്‍ മറിച്ചു നശിപ്പിച്ചു. ചാക്കില്‍ കെട്ടിവച്ചിരുന്ന പ്ലംബിങ് സാധനങ്ങള്‍ കൊണ്ടുപോയി. സംഭവ സ്ഥലത്തെത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.