Publish Date: Mon, 22 May 2023 (08:41 IST)
Updated Date: Mon, 22 May 2023 (08:44 IST)
കോട്ടയത്ത് വീടിന്റെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന ഗൃഹനാഥന്‍ മിന്നലേറ്റ് മരിച്ചു. തമ്പലക്കാട് സ്വദേശി പീതാംബരനാണ് മരിച്ചത്. 64 വയസായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. വീടിന്റെ മുന്നില്‍ കസേരയില്‍ തനിച്ചിരിക്കുകയായിരുന്നു.
തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഇടിമിന്നലില്‍ വീടിനും കേടുപാടുകള്‍ സംഭവിച്ചു.