Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

കോട്ടയത്ത് കിടപ്പുമുറിയില്‍ തീപടര്‍ന്ന് വയോധികയ്ക്ക് ദാരുണാന്ത്യം

Kottayam local News

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 19 ഫെബ്രുവരി 2024 (11:50 IST)
കോട്ടയത്ത് കിടപ്പുമുറിയില്‍ തീപടര്‍ന്ന് വയോധികയ്ക്ക് ദാരുണാന്ത്യം. മുണ്ടക്കയത്ത് വേലനിലം കന്യന്‍കാട്ട് സരോജിനി മാധവനാണ് മരിച്ചത്. 80 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മുറിക്കുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് കുടുംബാംഗങ്ങള്‍ വിവരം അറിയുന്നത്.
 
പ്രദേശവാസികളും വീട്ടുകാരും ചേര്‍ന്ന് മുറിക്കുള്ളിലെ തീ അണച്ചെങ്കിലും സരോജിനിയെ രക്ഷിക്കാനായില്ല. മുറിക്കുള്ളില്‍ ഉണ്ടായിരുന്ന ഫാനില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും ചൂടുകൂടും; മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട്