Publish Date: Mon, 04 Oct 2021 (11:25 IST)
Updated Date: Mon, 04 Oct 2021 (11:28 IST)
കോട്ടയത്ത് 82കാരിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കിണറ്റില്‍ ചാടി. ചേറ്റുകുളം സ്വദേശിനി ഭാരതിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇവരുടെ ഭര്‍ത്താവ് രാമന്‍കുട്ടിയാണ് കൃത്യം നടത്തിയത്(85). ഇയാളെ കിണറ്റില്‍ ചാടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നാണ് നിഗമനം.
സംഭവം അറിഞ്ഞില്ലെന്നായിരുന്നു ബന്ധുക്കളുടെ മൊഴി. പൊലീസിന് ചില സംശയങ്ങള്‍ ഉണ്ട്. സംഭവത്തില്‍ ദുരൂഹത പൊലീസ് അന്വേഷിച്ചുവരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് ഭാരതിയുടെ ശരീരം സൂക്ഷിച്ചിരിക്കുന്നത്.