Webdunia - Bharat's app for daily news and videos

Install App

ചോക്ലേറ്റ് കഴിച്ച കുഞ്ഞിന് അസുഖം, മൂത്രപരിശോധനയില്‍ ഡിപ്രസന്റിന്റെ സാന്നിധ്യം കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 2 മാര്‍ച്ച് 2025 (19:14 IST)
കോട്ടയത്താണ് സംഭവം. കഴിഞ്ഞ മാസം സ്‌കൂളില്‍ വച്ച് ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന്  തലകറക്കം അനുഭവപ്പെട്ട 4 വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ മൂത്രപരിശോധനയില്‍ ഡിപ്രസന്റിന്റ ച ബെന്‍സോഡിയാസെപൈനിന്റെ സാന്നിധ്യം കണ്ടെത്തി. ഫെബ്രുവരി 17 ന് സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ കുട്ടി മയക്കത്തിലായപ്പോഴാണ് സംഭവം അറിഞ്ഞത്. മാതാവ് നടത്തിയ അന്വേഷണത്തില്‍ കുട്ടി ചോക്ലേറ്റ് കഴിക്കുന്നത് കണ്ടതായി സ്‌കൂള്‍ അധ്യാപികമാരില്‍ ഒരാള്‍ പറഞ്ഞുവെന്നും മണര്‍കാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുട്ടിക്ക് എവിടെ നിന്നാണ് ചോക്ലേറ്റ് ലഭിച്ചതെന്നോ കുട്ടിയുടെ ശരീരത്തില്‍ എങ്ങനെയാണ് ബെന്‍സോഡിയാസെപൈന്‍ പ്രവേശിച്ചതെന്നോ വ്യക്തമല്ല, ഇതുവരെ കേസെടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
 
ചോക്ലേറ്റ് കഴിച്ച് തലകറങ്ങിയെന്ന കുട്ടിയുടെ വീട്ടുകാരുടെ ആരോപണം ഞായറാഴ്ച ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്തതോടെയാണ് വിഷയം പുറത്തറിഞ്ഞത്. കുട്ടിയെക്കുറിച്ച് അമൃത ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കുട്ടി പഠിക്കുന്ന സ്വകാര്യ സ്‌കൂളിന്റെ ഭാഗത്ത് നിന്ന് യാതൊരു അനാസ്ഥയും കണ്ടെത്തിയിട്ടില്ലെന്ന് ഓഫീസര്‍ പറഞ്ഞു.
സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതനുസരിച്ച് സ്‌കൂളില്‍ നിന്ന് മുത്തച്ഛനൊപ്പം വീട്ടിലേക്ക് പോകുന്നതുവരെ കുട്ടി സുഖമായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
 
മറ്റൊരു കുട്ടിയും ചോക്ലേറ്റിന്റെ ഒരു ഭാഗം കഴിച്ചിരുന്നെങ്കിലും ആ കുട്ടിക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. ലാബ് ടെക്‌നീഷ്യനായ കുട്ടിയുടെ അമ്മ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു ജില്ലാ കളക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അമ്മയാണ് ചോക്ലേറ്റ് നല്‍കിയതെന്ന് കുട്ടി ആദ്യം പറഞ്ഞുവെങ്കിലും അമ്മ നിഷേധിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോര്‍ദാന്‍ വഴി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി വെടിയേറ്റ് മരിച്ചു

ട്രംപ് കാലത്തെ അമേരിക്കൻ ജീവിതം ഭയാനകം, നാടുവിടുകയാണെന്ന് ജെയിംസ് കാമറൂൺ

ഇടുക്കി ഗോൾഡ് ഉള്ളത് കൊണ്ടല്ലെ സിനിമയായത്, സിനിമയിൽ വയലൻസ് കാണിച്ച് വളർന്ന ആളാണ് ഞാനും: സുരേഷ് ഗോപി

അക്രമത്തിന് യുവാക്കളില്‍ സ്വാധീനം ഉണ്ടാക്കാന്‍ സിനിമയ്ക്ക് സാധിക്കും: റിമ കല്ലിങ്കല്‍

തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് യെല്ലോ അലര്‍ട്ട്; വേനല്‍ മഴ ശക്തമാകുന്നു

അടുത്ത ലേഖനം
Show comments