Webdunia - Bharat's app for daily news and videos

Install App

കോട്ടയത്ത് ടിടിഇയുടെ വേഷത്തിലെത്തി തീവണ്ടിയില്‍ പരിശോധന നടത്തിയ യുവതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍
ശനി, 14 സെപ്‌റ്റംബര്‍ 2024 (14:55 IST)
കോട്ടയത്ത് ടിടിഇയുടെ വേഷത്തിലെത്തി തീവണ്ടിയില്‍ പരിശോധന നടത്തിയ യുവതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാഞ്ഞവേലി സ്വദേശി 42കാരിയായ റംലത്താണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാജധാനി എക്‌സ്പ്രസിലാണ് ഇവര്‍ പരിശോധന നടത്തിയത്. ഇവര്‍ ദക്ഷിണ റെയില്‍വേയുടെ ടാഗോടുകൂടിയ ഐഡി കാര്‍ഡ് ധരിച്ചിരുന്നു. തീവണ്ടിയില്‍ ഉണ്ടായിരുന്ന യഥാര്‍ത്ഥ ടിടിഇ ആണ് ഇവരെ പിടികൂടിയത്. 
 
ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. പിന്നാലെ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ഹോംനേഴ്‌സായി ജോലി ചെയ്യുകയാണെന്നും യാത്രാസൗകര്യത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റുചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വേലിയിൽ കിടന്ന പാമ്പിനെയാണ് യുഡിഎഫ് തോളെത്തെടുത്ത് വെച്ചിരിക്കുന്നത്, സന്ദീപ് വാര്യർക്കെതിരെ സി കൃഷ്ണകുമാർ

നീതിക്കായുള്ള കാലതാമസം കുറയും, രാജ്യത്തെ ആദ്യ 24x7 ഓൺലൈൻ കോടതി കൊല്ലത്ത്

ശബരിമലയില്‍ വന്‍ തിരക്ക്; കഴിഞ്ഞദിവസം എത്തിയ 75000 പേരില്‍ 7000പേരും കുട്ടികള്‍

സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ വിദേശപഠനം തിരഞ്ഞെടുക്കുന്ന പുതിയ തലമുറ; പ്രത്യേകിച്ച് പെണ്‍കുട്ടികള്‍

പുരുഷന്മാരും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നില്ലെ, നവംബർ 19, അന്താരാഷ്ട്ര പുരുഷദിനം

അടുത്ത ലേഖനം
Show comments