Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ഓണദിവസങ്ങളില്‍ വീടും പൂട്ടി യാത്രപോകുന്നവരുടെ ശ്രദ്ധയ്ക്ക്; പൊലീസിന്റെ മുന്നറിയിപ്പ്

Kerala Police

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (21:39 IST)
വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കാന്‍ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ 'Locked House Information'' സൗകര്യം വിനിയോഗിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ  നിരീക്ഷണത്തിലായിരിക്കും. 
 
യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ  അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്.  ഗൂഗിള്‍പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍ ആപ്പ് ലഭ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത്തച്ചമയം 1961മുതല്‍ കേരളസര്‍ക്കാര്‍ ഏറ്റെടുത്തു; ഇക്കാര്യങ്ങള്‍ അറിയാമോ