Publish Date: Mon, 17 Jan 2022 (08:52 IST)
Updated Date: Mon, 17 Jan 2022 (08:55 IST)
പരസ്പര സമ്മതത്തോടുകൂടിയ പങ്കാളി കൈമാറ്റകേസില്‍ പൊലീസിന് ഒന്നും ചെയ്യാനില്ലെന്നും സദാചാര പൊലീസാകാനില്ലെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും എന്നാല്‍ പരാതി ഉള്ള കേസില്‍ മാത്രമേ പൊലീസിന് ഇടപെടാന്‍ സാധിക്കുകയുള്ളവെന്നും അല്ലെങ്കില്‍ ഇത് സദാചാര പൊലീസിങിന് സമാനമാകുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം നിലവില്‍ കോട്ടയത്തെ സംഭവം ബലാത്സംഗ കേസായാണ് പൊലീസ് എടുത്തിട്ടുള്ളത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി യുവതി പരാതിപ്പെട്ടിട്ടുണ്ട്.