Publish Date: Fri, 08 Oct 2021 (06:36 IST)
Updated Date: Fri, 08 Oct 2021 (06:38 IST)
കോഴിക്കോട് എംബിബിഎസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. കണ്ണൂര്‍ താണ സ്വദേശി റസീന്‍(24) ആണ് മരിച്ചത്. മുക്കം മണാശ്ശേരി കെഎംടിസി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് റസീന്‍. എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ റസീനെ താമസ സ്ഥലത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പരീക്ഷ നടക്കുമ്പോഴാണ് യുവാവിന്റെ മരണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.