വടകരയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു

ശ്രീനു എസ്

ശനി, 30 മെയ് 2020 (15:53 IST)
ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. അഴിയൂരില്‍അത്താണിക്കല്‍ സ്‌കൂളിന് സമീപത്തെ അല്‍ത്താജില്‍ ഹാഷിം (62)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് കുഴഞ്ഞുവീണത്. ആശുപത്രിയില്‍ കൊണ്ടുപോകവെ വഴിമദ്ധ്യേ മരിക്കുകയായിരുന്നു. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം നെഗറ്റീവാണ്.
 
ഷാര്‍ജയില്‍ നിന്ന് മെയ് 17ന് കുടുംബസമേതം കരിപ്പൂരിലെത്തുകയും ഏഴുദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിരീക്ഷണത്തിന് ശേഷം 27ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഭാര്യ കായക്കല്‍ റംല. മക്കള്‍: ഷബീര്‍, ഡോ. ഷാജു, ഷബ്ജിന, മരുമക്കള്‍: ഫെബിന, ഡോ.ഷംനി, ഷബീന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം 'കൊവിഡ് 19 വെറും റിഹേഴ്സൽ മാത്രം, ലോക ജനസംഖ്യയുടെ പകുതിയും കവരുന്ന മഹാമാരി വരും, അതും കൊറോണ കുടുംബത്തിൽനിന്നുതന്നെ'